Monday, September 29, 2014

പ്രിയമാനസാ, നീ പോയ്‌വരേണം

രാഗം: തോടി
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ: നളൻ

ച.
പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.
അനു.
പ്രിയമെന്നോർത്തിതുപറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ നീ?
ച.1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാൽ.
2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ലനിധിയായിട്ടല്ലോ തന്നു.
3
വചനകൗശലേന കാമിനിമാർമണിയെ
വശഗയാക്കി മമ തരിക സഖേ, നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
കളിയല്ലാ നീയല്ലാതൊരുഗ തിയില്ലിന്നെനിക്കാരും.

കടപ്പാട്: www.kathakalipadam.com

Thursday, September 25, 2014

മംഗൾയാൻ

ചൊവ്വയിൽ
അവള്‍
മുറി അടച്ചിട്ട് കഴിഞ്ഞു
പന്ത്രണ്ട് ഭാവങ്ങളും
ഗ്രഹദൃഷ്ടികളും
പൊരുത്വപ്പെട്ടവർ
പുശ്ചത്തോടെ നോക്കി
പൊരുത്വങ്ങൾ
പൊള്ളയായി ഭവിച്ചവർ
ഭൂമിയില്‍
മുറിഅടച്ചിട്ട്
കഴിഞ്ഞു
ചൊവ്വയിലേക്ക്
മംഗൾയാൻ പോയി
വിജയിച്ചു
ഭൂമിയിലേക്ക്
ഒരു മംഗൾയാൻ.....?

കടപ്പാട്: കാപ്പിൽ തുളസിദാസ്

Friday, September 12, 2014

കോടതികളിലെ വ്യവഹാര ഭാഷ

കേരളത്തിലെ കോടതികളിലെ വ്യവഹാര ഭാഷ ഏതാണ് എന്നതിൽ പൊതുജനങ്ങൾക്കു ഇപ്പോഴും സംശയം ഉണ്ട്. വക്കീലന്മാരും, ന്യായാധിപന്മാരും ഇംഗ്ലീഷും മലയാളവും കൂടി കലർന്ന ഒരു മിശ്ര ഭാഷ ആണ് കോടതി മുറികളിൽ ഉപയോഗിക്കുന്നത്. മാതൃ ഭാഷ പ്രാദേശിക കോടതികളിൽ വ്യവഹാരത്തിനായി ഉപയോഗിക്കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. കോടതി മുറികളിൽ ഇപ്പോഴും അവിയൽ ഭാഷയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ മിക്ക കോടതി മുറികളിലും പ്രവർത്തന സമയത്ത്  നടക്കുന്ന സംഭാഷണങ്ങൾ പുറത്തു നിന്നുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദം കാരണം ശ്രവണ യോഗ്യമല്ല. ഇതിനും പുറമേ, ന്യായാധിപന്മാരും, വക്കീലന്മാരും മലയാളവും, ഇംഗ്ലീഷും ചേർത്ത് പ്രയോഗിക്കുമ്പോൾ കക്ഷികളും, പൊതുജനങ്ങളും കോടതി നടപടികൾ മനസ്സിലാക്കാനാവാതെ കുഴയും. കോടതി മുറിയിൽ മാതൃഭാഷ മാത്രം ഉപയോഗിക്കുന്നതാണ് കക്ഷികൾക്കും, പൊതുജനങ്ങൾക്കും സൌകര്യപ്രദം.

Sunday, September 7, 2014

അതിരു കടക്കുന്ന അമ്മായിഅമ്മമാർ

മരുമകളോട് ക്രൂരത കാണിക്കുന്ന അമ്മായി അമ്മമാരെ എല്ലാവർക്കും പരിചയം കാണും. ആഴച്ചപ്പതിപ്പുകളിലും, ടിവി സീരിയലുകളിലും നിറഞ്ഞാടുന്നത് ഇത്തരം അമ്മായി അമ്മമാരാണ്. മരുമകനോട്‌ ക്രൂരത കാണിക്കുന്ന ഭാര്യ മാതാക്കൾ തുലോം കുറവാണ്. ഉണ്ടെങ്കിൽ തന്നെ അത്തരം കഥകൾ ഒന്നും തന്നെ പൊതുവെ പുറത്തു വരാറില്ല. അത്തരം അമ്മായി അമ്മമാരുടെ വിക്രിയകൾ നമുക്കൊന്ന് അപഗ്രഥിക്കാം.